അതിരപ്പിള്ളി ടൂര്‍ അവിസ്മരണീയമായ അനുഭവം

അതിരപ്പിള്ളി ടൂര്‍ അവിസ്മരണീയമായ അനുഭവം

നഗരത്തിലെ തിരക്കുള്ള ജീവിതത്തില്‍ നിന്നും കുറച്ച് നേരമെങ്കിലും മാറി നിന്ന് കുറച്ചു ശുദ്ധ വായു ശ്വസിക്കാനും നല്ല ജലത്തില്‍ കുളിക്കാനും ആഗ്രഹിക്കുന്ന ആളുകള്‍ക്ക് അനുഗ്രഹമാണ്‌ ആതിരപ്പള്ളിയാത്ര .നിര്‍ഭാഗ്യവശാല്‍ പ്രകൃതിയോട് ചേര്‍ന്ന് നിന്നു ഭക്ഷണംകഴിക്കുന്ന അനുഭവം നല്‍കുന്ന ഹോട്ടലുകള്‍ തീരെ കുറവാണ് .മിക്ക ഹോട്ടലുകളും കോണ്‍ക്രീറ്റ് കൂടാരങ്ങള്‍ ആണ് ആതിരപ്പള്ളിയില്‍ പോകുന്ന ടൂറിസ്റ്റ്കള്‍ക്ക് കേരളത്തിന്റെ തനതായ രുചി നല്‍കുന്നതിനു വേണ്ടിയാണ് പ്രവാസികളായ രഞ്ജിത്ത് രാധാകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് ഈ സംരംഭം തുടങ്ങിയത് .പ്ലാന്ചോട് ഇവര്‍ക്ക് വെറും ബിസ്സിനെസ്സ് മാത്രമാല്ല… Read More

ധാന്വന്തരം…ദൈവത്തിന്റെ വര ദാനം …

ധാന്വന്തരം കുഴമ്പിന് എത്ര വയസ്സായി? തിട്ടപ്പെടുത്തുവാന്‍ ക്ലേശിക്കേണ്ടിവരും. ഫലസമ്പുഷ്ടികൊണ്ട് ആദിദേവനായ ധന്വന്തരിക്ക് അഭിമതമായിട്ടുള്ള മരുന്നായതുകൊണ്ടാണ് ഈ ഔഷധക്കൂട്ട് ധാന്വന്തരം എന്ന പേരില്‍ പ്രസിദ്ധമായത്.ഈ ഔഷധയോഗംകൊണ്ട് ധാന്വന്തരം തൈലവും കൂടുതല്‍ ഫലപ്രാപ്തിക്കായി 7, 14, 21, 101 എന്നീ ക്രമത്തില്‍ ആവര്‍ത്തിച്ച തൈലങ്ങളും തയ്യാറാക്കുന്നു. ഇതിനു പുറമെയാണ് ധാന്വന്തരം കുഴമ്പ്.തൈലവും കുഴമ്പും തമ്മില്‍ വ്യത്യാസമുണ്ട്. ധാന്വന്തരം തൈലത്തിലും ആവര്‍ത്തികളിലും എള്ളെണ്ണ മാത്രമേയുള്ളൂ. കുഴമ്പില്‍ എണ്ണ, നെയ്യ്, ആവണക്കെണ്ണ എന്നിവകൂടി ചേര്‍ക്കുന്നു. ഇവയെ കുറുന്തോട്ടി മുതലായ മരുന്നുകളും പാലും ചേര്‍ത്ത് യഥാവിധി സംസ്‌കരിച്ചെടുക്കുന്നു. വാതരോഗികള്‍, പ്രസവിച്ചുകിടക്കുന്ന സ്ത്രീകള്‍, കുഞ്ഞുങ്ങള്‍, മര്‍മ്മഭാഗങ്ങളില്‍ പരിക്കേറ്റിട്ടുള്ളവര്‍ എന്നിവരിലാണ് ധാന്വന്തരം തൈലവും ധാന്വന്തരം കുഴമ്പും കൂടുതലായി ഉപയോഗിക്കുന്നത്. തരിപ്പ്, കടച്ചില്‍, വേദന, ശരീരത്തിന്റെ ഒരു ഭാഗത്തിനു ബലക്ഷയം, മുഖം കോടല്‍, മൂത്രതടസ്സം, ഗര്‍ഭാശയരോഗങ്ങള്‍ തുടങ്ങിയവയുടെ ചികിത്സയിലും ധാന്വന്തരം പ്രമുഖ ഔഷധമാണ്.

വെള്ളച്ചാട്ടം കണ്ട് പോകാം അധികം സാഹസമില്ലാത്ത ഒരു ട്രക്കിങ്ങ്

അധികം പണിയൊന്നുമില്ലാതെ ഒരു ട്രെക്കിങ് ആയാലോ? കര്‍ണ്ണാടക ജില്ലയിലെ കുടകിലുള്ള ചോമക്കുണ്ട് ഇതിനു ഏറ്റവും പറ്റിയ ഇടമാണ്. എല്ലാ പ്രായത്തിലുമുള്ള ആളുകള്‍ക്ക് അധികം സാഹസപ്പെടാതെ ചുമ്മാ അങ്ങ് കയറിപ്പോകാന്‍ പറ്റുന്ന ചെറിയ ഒരു മലയാണിത്. മൊത്തത്തില്‍ അഞ്ചാറു കിലോമീറ്റര്‍ ദൂരമേയുള്ളൂ. വെറും രണ്ടു മണിക്കൂര്‍ കൊണ്ട് ആര്‍ക്കും ഈസിയായി കയറിപ്പോകാം. കുടക് ജില്ലയിലെ വിരാജ്പേട്ടില്‍ നിന്നും ഏകദേശം 16 കിലോമീറ്റര്‍ അകലെയായാണ് ചോമക്കുണ്ട്. കേരളത്തില്‍ നിന്നും യാത്ര ചെയ്യുമ്പോള്‍ കണ്ണൂരിനും കുടകിനും ഇടയിലായി വരും. ഇതിനടുത്തായി ചെലവറ എന്നൊരു വെള്ളച്ചാട്ടവും ഉണ്ട്. കുടകില്‍ അധികമാരും ചെന്നു പെടാത്ത രണ്ടു മനോഹര ഇടങ്ങളാണ് ഇവ. ചെലവറ വെള്ളച്ചാട്ടം രണ്ടു അരുവികളായി പിരിഞ്ഞ് ഒഴുകുന്നത് കാണാം. വെള്ളച്ചാട്ടത്തിനടുത്തേക്ക് അധികം യാത്ര ചെയ്യാതിരിക്കുന്നതാണ് നല്ലത്. ഇതല്‍പ്പം അപകടം പിടിച്ച പണിയാണ്. കുട്ടികള്‍ കൂടെയുണ്ടെങ്കില്‍ പ്രത്യേകം ശ്രദ്ധിച്ചേ മതിയാകൂ.

ഒറ്റ ദിവസം കൊണ്ട് മൂന്ന് സംസ്ഥാനങ്ങളിലെ കാട്ടിലൂടെ യാത്ര ചെയ്യാം

കോടമഞ്ഞിൻ പുതപ്പ് അണിഞ്ഞ വയനാട്, പൂപ്പാടങ്ങൾ നിറഞ്ഞ ഗുണ്ടൽപേട്ട്, വന്യമൃഗങ്ങൾ നിറഞ്ഞ മുതുമലയും ബന്ദിപ്പൂരും ,കേരളം ,തമിഴ്നാട്, കർണാടക മൂന്ന് സംസ്ഥാനങ്ങളിലൂടെ ഒറ്റ ദിവസത്തെ യാത്ര.

ഭൂട്ടാൻ യാത്രയിൽ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

ലോകത്തെ ഏറ്റവും സന്തുഷ്ടരായ ജനത താമസിക്കുന്ന രാജ്യമെന്ന ബഹുമതിയുണ്ട് ഭൂട്ടാന്. പർവതങ്ങളുടെ താഴ്‌വരയായതുകൊണ്ടു തന്നെ വശ്യമനോഹരമായ പ്രകൃതിയാണ് ഈ നാടിന്റെ സവിശേഷത. മരങ്ങളും ചെടികളും മനോഹരമാക്കുന്ന ഇവിടുത്തെ പ്രകൃതിയും കാഴ്ചകളും ഏതൊരു സഞ്ചാരിക്കും വിസ്മയമാണ്. ഭൂട്ടാൻ യാത്രയ്ക്ക് തയാറെടുക്കുമ്പോൾ കുറച്ചേറെ കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്. ധനച്ചെലവ് കുറയ്ക്കാനും യാത്ര മികച്ച രീതിയിൽ ആസ്വദിക്കാനമിതാ കുറച്ചു മാർഗങ്ങൾ.

ഓരോ സഞ്ചാരിയുടെയും താൽപര്യങ്ങൾക്കും അഭിരുചികൾക്കും അനുസരിച്ചു യാത്രകൾക്കുള്ള പദ്ധതികൾ തയാറാക്കാം. തിരക്കുകൾ കുറവുള്ള സമയത്തോടാണ് ആഭിമുഖ്യം കൂടുതലെങ്കിൽ യാത്രയ്ക്കു ഒരുങ്ങുന്നതിനു മുൻപ് തന്നെ ആ നാട്ടിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന മാസങ്ങൾ ഏതെന്നു അറിഞ്ഞു വെയ്ക്കാം. ഭൂട്ടാനിൽ സന്ദർശകരുടെ തിരക്കനുഭവപ്പെടുന്നതു വസന്തകാലത്തിലാണ്. അതായതു മാർച്ച് മുതൽ മെയ് വരെയുള്ള സമയമാണ് സീസൺ.

ഉത്സവങ്ങൾ ആസ്വദിക്കാനും ട്രെക്കിങ്ങ് പോലുള്ള വിനോദങ്ങൾക്കും ഉചിതം ആ മാസങ്ങളിൽ ഭൂട്ടാൻ സന്ദർശിക്കുന്നതാണ് . സെപ്തംബര്‍ മുതൽ നവംബര്‍ വരെയുള്ള മാസങ്ങൾ സീസൺ അല്ലെങ്കിലും തിരക്കുകളും ബഹളങ്ങളും താല്പര്യമില്ലാത്ത സഞ്ചാരികൾ ആ സമയങ്ങളിൽ ഭൂട്ടാന്റെ മനോഹാരിത ആസ്വദിക്കാൻ എത്തും. അതുകൊണ്ടു തന്നെ മാർച്ച്, ഏപ്രിൽ, ഒക്ടോബർ, നവംബർ മാസങ്ങളിൽ പൊതുവെ സഞ്ചാരികളുടെ എണ്ണത്തിൽ വർധനവ് അനുഭവപ്പെടാം. ഈ മാസങ്ങളിലാണ് യാത്രയ്ക്കു ഒരുങ്ങുന്നതെങ്കിൽ മൂന്നു മാസങ്ങൾക്കു മുൻപ് തന്നെ യാത്രാടിക്കറ്റുകൾ റിസർവ് ചെയ്തു വെയ്ക്കുന്നതു ഉപകാരപ്പെടും. ചില വർഷങ്ങളിൽ സീസൺ സമയങ്ങളിൽ ടിക്കറ്റുകൾ ലഭിക്കാതെ വരാറുണ്ട്. ടൂർ പാക്കേജുകൾ ബുക്ക് ചെയ്യുന്നതും ടിക്കറ്റുകൾ റിസർവ് ചെയ്തു വെയ്ക്കുന്നതും യാത്ര സുഗമമാക്കും.

സീസൺ അറിഞ്ഞു സന്ദർശനം നടത്തുന്നതു വഴി മറ്റൊരു ഉപകാരം കൂടിയുണ്ട്. ധനച്ചെലവ് കുറയ്ക്കാനും ഇതൊരു മികച്ച മാർഗമാണ്. സീസൺ സമയങ്ങളിൽ ഒരു ദിവസത്തെ താമസത്തിനും ഭക്ഷണത്തിനും ചെലവാകുന്നതിന്റെ പകുതി പണം മാത്രമേ സീസൺ അല്ലാത്ത ഡിസംബർ മുതൽ ജനുവരി വരെയും ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിലും ചെലവാകുകയുള്ളു. കീശ കാലിയാകാതെ കാഴ്ചകൾ ആസ്വദിക്കണം എന്ന മനോഭാവമുള്ള യാത്രികനാണ് നിങ്ങളെങ്കിൽ സീസൺ അല്ലാത്ത സമയങ്ങൾ യാത്രയ്ക്കായി തെരെഞ്ഞെടുക്കുന്നതായിരിക്കും ഉത്തമം. ഒറ്റയ്ക്കാണ് യാത്രയെങ്കിൽ പണച്ചെലവ് അധികരിക്കാൻ ഇടയുണ്ട്. ഒരാൾക്കു രാത്രി താമസത്തിനു ഈടാക്കുന്ന സർ ചാർജ് ഇന്ത്യൻ രൂപ, മൂവായിരത്തോളം നൽകേണ്ടി വരുമ്പോൾ രണ്ടു പേർക്കതു 2200 രൂപയെ വരുന്നുള്ളു. മൂന്നു പേരുള്ള യാത്രാസംഘമെങ്കിൽ രാത്രി താമസത്തിനു സർ ചാർജ് ഒട്ടും തന്നെയും നൽകേണ്ടതില്ല. അതുകൊണ്ടു തന്നെ ഭൂട്ടാൻ യാത്രയിൽ രണ്ടു സുഹൃത്തുക്കളെ കൂടെ കൂട്ടുന്നതു ഉപകാരപ്രദമാണ്.

ഭൂട്ടാനിലെ കാഴ്ച -വർഷം മുഴുവൻ ആഘോഷങ്ങൾ നീണ്ടു നിൽക്കുന്ന രാജ്യമാണ് ഭൂട്ടാൻ.

ഋതുക്കൾ മാറുന്നതിനനുസരിച്ചു ഭൂട്ടാനിലെ കാഴ്ചകളിലും വ്യത്യസങ്ങളുണ്ടാകും. അതുകൊണ്ടുതന്നെ നമ്മുടെ താൽപര്യങ്ങൾക്കനുസരിച്ചു ഓരോ സീസണുകളിലും അവിടുത്തെ കാഴ്ചകൾ എന്തെല്ലാമെന്നറിഞ്ഞു യാത്രയ്ക്കു തയ്യാറെടുക്കാം. ട്രെക്കിങ് താല്പര്യമുള്ള സഞ്ചാരികളാണെങ്കിൽ ഏപ്രിൽ, മെയ്, സെപ്തംബർ, ഒക്ടോബർ മാസങ്ങളാണ് ഭൂട്ടാൻ യാത്രയ്ക്കു അനുയോജ്യം. സുഖകരമായ കാലാവസ്ഥയും തെളിഞ്ഞ ആകാശവും മിതമായ തണുപ്പും കൂടിയാകുമ്പോൾ സഞ്ചാരികൾക്കു അതൊരു പുത്തൻ അനുഭവമാകും. ഭൂട്ടാനിലെ മൺസൂൺ ആരംഭിക്കുന്നത് ജൂലൈയിലാണ്. ഓഗസ്റ്റ് വരെ ആ കാലാവസ്ഥ തുടരും. മഴ കണ്ടുകൊണ്ടായിരിക്കും പുലരികളിൽ ഉറക്കമുണരുക. ആ സമയങ്ങളിൽ ട്രെക്കിങ് ഒട്ടും പ്രോത്സാഹിപ്പിക്കപ്പെടുന്നില്ല. ശീതകാലവും സഞ്ചാരികളെ സംബന്ധിച്ചു അനുകൂലമാണ്. അന്നേരങ്ങളിൽ മാത്രം ആസ്വദിക്കാൻ കഴിയുന്ന ഫോബ്‌ജിക താഴ്വയിലെ കാഴ്ചകൾ യാത്രികർക്കു ഏറെയിഷ്ടപ്പെടും. വേനൽക്കാലങ്ങളിൽ ഇവിടുത്തെ പ്രധാനപ്പെട്ട വിനോദങ്ങളിൽ ഒന്നാണ് മഷ്‌റൂം പിക്കിങ്, മഷ്‌റൂം പിക്കിങ്ങുമായി ബന്ധപ്പെട്ട ആഘോഷങ്ങളും ഇവിടെ പതിവുണ്ട്. സഞ്ചാരികളെ വിസ്മയപ്പെടുത്തുന്ന കാഴ്ചകളാണ് ഭൂട്ടാനിലെ വേനലും ശീതവും ഒരുക്കിവെച്ചിരിക്കുന്നത്.

വർഷം മുഴുവൻ ആഘോഷങ്ങൾ നീണ്ടു നിൽക്കുന്ന രാജ്യമാണ് ഭൂട്ടാൻ. അതുകൊണ്ടു തന്നെ ഉത്സവകാലങ്ങൾ യാത്രകൾക്കായി തെരെഞ്ഞെടുക്കുന്നതു വേറിട്ട കാഴ്ചകളും അനുഭവങ്ങളും സമ്മാനിക്കും. ഓരോ ഉത്സവങ്ങളും പരമ്പരാഗത വസ്ത്രങ്ങൾ അണിഞ്ഞും വർണങ്ങൾ നിറഞ്ഞ നൃത്തത്തിന്റെ അകമ്പടിയോടെയും ആയിരിക്കും. മതപരമായ ഉത്സവങ്ങൾക്കുപരിയായി, റോഡോഡെൻഡ്രോൺ ഫെസ്റ്റിവൽ, ബ്ലാക്ക് നെക്ക്ഡ് ക്രെയിൻ ഫെസ്റ്റിവൽ, റോയൽ ഹൈലാൻഡർ ഫെസ്റ്റിവൽ, ഹാ സമ്മർ ഫെസ്റ്റിവൽ തുടങ്ങി നിരവധി ആഘോഷങ്ങൾ വർഷം മുഴുവൻ ആ രാജ്യത്തിനു ഉത്സവഛായ നൽകുന്നു.

ഹോം സ്റ്റേകൾ താമസത്തിനായി തെരഞ്ഞെടുക്കാൻ താല്പര്യമുള്ളവർക്കു മികച്ച താമസ സൗകര്യങ്ങൾ നൽകുന്ന നിരവധി ഹോം സ്റ്റേകൾ കാണുവാൻ കഴിയും. സൗകര്യങ്ങൾ കുറഞ്ഞ ഹോം സ്റ്റേ കളും കുറഞ്ഞ നിരക്കിൽ ലഭ്യമാകും. ഭൂട്ടാനിലെ ജനങ്ങളുടെ ജീവിതരീതികളും ശൈലികളും അടുത്തറിയാൻ ഏറെ ഉപകാരപ്രദമാണ് ഹോംസ്റ്റേകൾ. മാത്രമല്ല, ആഡംബരങ്ങൾ നിറഞ്ഞ ഹോട്ടൽ മുറിയോളം പണച്ചെലവുമില്ല. ഒരു സ്ഥലത്തു നിന്നും മറ്റൊരിടത്തേയ്ക്കുള്ള യാത്രകൾക്കു മിക്കപ്പോഴും ടാക്സികളെ ആശ്രയിക്കേണ്ടതായി വരും. അവിടെയും വിവേകപൂർവം പ്രവർത്തിച്ചാൽ പണച്ചെലവ് കുറയ്ക്കാം. എല്ലാ ഹോട്ടലുകളിലും വൈഫൈ സൗകര്യം ലഭ്യമാണെങ്കിലും കൂടുതൽ വേഗതയുള്ള നെറ്റ് കണക്ഷൻ ആവശ്യമെങ്കിൽ ഒരു പ്രീപെയ്ഡ് സിം കാർഡ് എടുക്കുന്നതാണ് ഉത്തമം. ഭൂട്ടാനിലെ ഔദ്യോഗിക ഭാഷ ദ്സോങ്ക ആണെങ്കിലും ഭൂരിപക്ഷം ആളുകൾക്കും ഇംഗ്ലീഷ് കൈകാര്യം ചെയ്യാൻ അറിയാം. അതുകൊണ്ടു തന്നെ ഭൂട്ടാൻ സന്ദർശനത്തിൽ ഭാഷ ഒരു പ്രശ്നമാകില്ല. പ്രധാന പട്ടണങ്ങളിൽ മാത്രമേ എടിഎമ്മുകൾ ഉള്ളൂ. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് പണം അടക്കാനുള്ള സൗകര്യങ്ങൾ ഭൂരിപക്ഷം ഹോട്ടലുകളിലും കരകൗശല വിൽപനശാലകളിലുമുണ്ട്. പുകയില ഉത്പന്നങ്ങളുടെ വില്പനയും വാങ്ങലും നിരോധിച്ച ഒരു രാജ്യമാണ് ഭൂട്ടാൻ, കൂടാതെ, പൊതുസ്ഥലങ്ങളിൽ പുകവലി നിരോധിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടു ഭൂട്ടാനിലെത്തി പുകവലിച്ചാൽ വലിയ വില കൊടുക്കേണ്ടി വരും. സാധനങ്ങൾ വാങ്ങുമ്പോൾ വില പേശുന്നതു നല്ലതാണ്. കുറച്ചു പണം ലാഭിക്കാൻ അത് സഹായിക്കും. ബുദ്ധമത കേന്ദ്രങ്ങളുടെയും ക്ഷേത്രങ്ങളുടെയുമൊക്കെ ചിത്രങ്ങൾ പകർത്തുമ്പോൾ അനുമതിയുണ്ടോ എന്ന് ഗൈഡിനോട് അന്വേഷിച്ചതിനുശേഷം മാത്രം ഫോട്ടോകൾ എടുക്കുക